ഹരിപ്പാട്: പോഷകാഹാരക്കുറവിനെ തുടർന്ന് രണ്ടു വയസുകാരൻ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ആലപ്പുഴ കാർത്തികപ്പള്ളി വലിയകുളങ്ങര സ്വദേശികളായ രാജേഷ്–താര ദമ്പതികളുടെ മകൻ രാഹുലാണ് മരിച്ചത്. ......
ദോഹ: 'റമദാൻ ഒരു സുവർണാവസരമാണ്' എന്ന വിശേഷ പ്രമേയത്തോടെ 2027-ലെ ഖത്തർ ദേശീയ കായിക ദിനം ഫെബ്രുവരി 9 ചൊവ്വാഴ്ച ആഘോഷിക്കും. ചരിത്രത്തിലാദ്യമായാണ് ദേശീയ കായിക ദിനം വിശുദ്ധ റമദാൻ മാസത്തിൽ വന്നെത്തുന്നത്.
റമദാനിലെ വ്രതാനുഷ്ഠാനത്തോടൊപ്പം കായികവും ശാരീരികക്ഷമതയും ജീവിതശൈലിയുടെ ഭാഗമാക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം വളർത്തുകയാണ് ഇത്തവണത്തെ ആഘോഷങ്ങളുടെ പ്രധാന ലക്ഷ്യം. ......
ആലപ്പുഴ: കാർത്തികപ്പള്ളിയിൽ രണ്ടുവയസ്സുകാരന്റെ മരണം പോഷകാഹാരക്കുറവിനെ തുടർന്നെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. വലിയകുളങ്ങര സ്വദേശികളായ ദമ്പതികളുടെ ആറാമത്തെ കുട്ടിയാണ് മരിച്ചത്. ......
ക്വിറ്റോ: ഇക്വഡോറിൽ പള്ളിയിൽ പ്രാർഥനയ്ക്കിടെ ഭിത്തിയിൽ സ്ഥാപിച്ചിരുന്ന കൂറ്റൻ കുരിശ് ദേഹത്തേക്ക് വീണ് പുരോഹിതൻ മരിച്ചു. ഗ്വയാക്വിലിലെ ന്യൂസ്ട്ര സെനോര ഡെൽ പെർപെറ്റിയൂ സൊക്കോറോ പള്ളിയിൽ ശനിയാഴ്ചയാണ് അപകടമുണ്ടായത്. ......
ചെങ്ങന്നൂർ: രാജ്യത്തിന്റെ ജനാധിപത്യവും മതനിരപേക്ഷതയും ഭരണഘടനാ മൂല്യങ്ങളും സംരക്ഷിക്കാനുള്ള പോരാട്ടങ്ങൾക്ക് യുവജനങ്ങൾ നേതൃത്വം നൽകണമെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് ടി.ടി. ജിസ്മോൻ പറഞ്ഞു. ......
ചെങ്ങന്നൂർ: ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കുക, എസ്ഐആർ റദ്ദ് ചെയ്യുക, വോട്ടർപട്ടികയിൽ നിന്നും പുറത്താക്കപ്പെട്ട മുഴുവൻ പൗരന്മാരെയും വോട്ടർപട്ടികയിൽ പുനസ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടും ജന്തർ മന്ദിർ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി സംസ്ഥാന വ്യാപകമായി നടത്തിവരുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നന്ദാവനം ജംഗ്ഷനിൽ പ്രതിഷേധ ധർണ്ണ നടത്തി. സോഷ്യൽ ആക്ടിവിസ്റ്റ് ജെയ്സ് പാണ്ടനാട് ധർണ ഉദ്ഘാടനം ചെയ്തു.
കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി ആലപ്പുഴ ജില്ല വൈസ് പ്രസിഡൻറ് റ്റി. ......
ചെങ്ങന്നൂർ: ആലപ്പുഴ ജില്ലാ സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ മത്സരിച്ച എല്ലാ ഇനങ്ങളിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി ലില്ലി ലയൺസ് സ്പെഷ്യൽ സ്കൂൾ ജില്ലാ ചാമ്പ്യന്മാരായി.
ആലപ്പുഴ സെന്റ് ജോസഫ് എൽ.പി. സ്കൂളിൽ നടന്ന കലോത്സവത്തിലാണ് ലില്ലിയിലെ കുട്ടികൾ ഈ തിളക്കമാർന്ന നേട്ടം കൈവരിച്ചത്.
ആലപ്പുഴ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ
സുനിമോൾ എം.ആർ ആണ് കലോൽസവം
ഉദ്ഘാടനം ചെയ്തത്.
ലില്ലി ലയൺസ് സ്പെഷ്യൽ സ്കൂളിലെ കുട്ടികൾ പങ്കെടുത്ത ജൂനിയർ, സീനിയർ വിഭാഗങ്ങളിലെ ഗ്രൂപ്പ് ഡാൻസ്, സീനിയർ വിഭാഗം ഗ്രൂപ്പ് സോങ്, ഫോക്ക് ഡാൻസ്, പെൻസിൽ ഡ്രോയിംഗ്, കളറിംഗ് എന്നീ എല്ലാ ഇനങ്ങളിലും ഒന്നാം സ്ഥാനം നേടിയാണ് സ്കൂൾ ജില്ലയുടെ അഭിമാനമായി മാറിയത്.
ചെങ്ങന്നൂർ പുലിയൂരിൽ പ്രവർത്തിക്കുന്ന ലില്ലി ലയൺസ് സ്പെഷ്യൽ സ്കൂൾ ആലപ്പുഴ ജില്ലയിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ വിദ്യാഭ്യാസം, തെറാപ്പി, പുനരധിവാസം, തൊഴിൽ പരിശീലനം എന്നീ മേഖലകളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിവരുന്ന സ്ഥാപനമാണ്. ......
മേടം: ദിവസത്തിന്റെ ആദ്യ മണിക്കൂറുകളിൽ സാമ്പത്തിക ഇടപാടുകളിലും യാത്രകളിലും തടസ്സങ്ങൾ നേരിടേണ്ടിവന്നേക്കാം. ചില കാര്യങ്ങളിൽ പരാജയവും പ്രതീക്ഷിച്ച ഫലം ലഭിക്കാത്ത സാഹചര്യവും ഉണ്ടാകാം. ......
ജ്യോതിഷത്തിൽ ധൈര്യം, ആത്മവിശ്വാസം, ഊർജം, നേതൃത്വം, പ്രവർത്തനശേഷി എന്നിവയുടെ പ്രതീകമായാണ് ചൊവ്വയെ കണക്കാക്കുന്നത്. സേനാപതിയുടെ സ്ഥാനമാണ് ജ്യോതിഷത്തിൽ ചൊവ്വയ്ക്കുള്ളത്. ......
കൊച്ചി: നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടത്തിൽ പ്രതികരണവുമായി കേസിലെ പ്രതി സുഹൈൽ സജീവിന്റെ മാതാവ് നൂഹാ സജീവ്. അപകടത്തിൽ മൂന്ന് വിലപ്പെട്ട ജീവനുകളാണ് നഷ്ടമായതെന്നും മക്കളെ നഷ്ടപ്പെടുന്ന മാതാപിതാക്കളുടെ വേദന വാക്കുകൾക്കതീതമാണെന്നും അവർ പറഞ്ഞു.
ഒരു അമ്മ എന്ന നിലയിലും സംരംഭക എന്ന നിലയിലും ദുരന്തത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബത്തോടുള്ള പിന്തുണ അറിയിക്കുന്നുവെന്ന് നൂഹാ സജീവ് ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോയിലൂടെ വ്യക്തമാക്കി. ......